ജ്വല്ലറികളിൽ വ്യാജ സ്വർണം വിൽപന നടത്തുന്ന സംഘം പിടിയിലായതായി സൂചന

കല്ലറ: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജ്വല്ലറികളിൽ വ്യാജസ്വർണം വിൽപന നടത്തി പണവും ആഭരണങ്ങളും തട്ടുന്ന സംഘത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായതായി സൂചന. കല്ലറയിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിൽപന നടത്താൻ ശ്രമിക്കവേയാണ് പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ സ്വർണമാണെന്ന് മനസ്സിലാക്കുകയും ഇരുവരെയും തടഞ്ഞുെവച്ച ജീവനക്കാർ പാങ്ങോട് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലമ്പലം, വർക്കല മേഖലകളിൽ കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ കബളിപ്പിക്കൽ നടന്നതായി അറിയുന്നു. വിൽപനക്കെത്തിക്കുന്ന സ്വർണത്തി​െൻറ പകുതി വിലയ്ക്ക് പുതിയ സ്വർണം വാങ്ങുകയും ബാക്കി പണമായി വാങ്ങുകയുമാണത്രേ പതിവ്. ഉരച്ചുനോക്കിയപ്പോൾ വ്യാജമാണോയെന്ന് അറിയാൻ കഴിഞ്ഞില്ലെന്നും ഉരുക്കിയപ്പോഴാണ് കമ്പളിപ്പിക്കൽ അറിഞ്ഞതെന്നും കല്ലമ്പലത്തിലെ ഒരു ജ്വല്ലറി ജീവനക്കാരൻ അറിയിച്ചു. കസ്റ്റഡിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.