വ്യാജ സൂനാമി മുന്നറിയിപ്പ്​ സന്ദേശം പ്രചരിച്ചു; തീരദേശം ഭീതിയിലായി

പൂന്തുറ: സൂനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നെന്ന് വ്യാജ സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തീരദേശം ഭീതിയിലായി. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ വിദേശങ്ങളില്‍ നിന്നടക്കം എത്തിയത് ആയിരക്കണക്കിന് ഫോണ്‍കോളുകളാണ്. തിങ്കളാഴ്ച രാവിലെയോടെയാണ് പൂന്തുറ, വേളി, ശംഖുംമുഖം തീരങ്ങലില്‍നിന്ന് സൂനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നെന്ന സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തിയെങ്കിലും അത്തരത്തിലൊരു സംഭവം തീരത്ത് ഇെല്ലന്ന് ഉറപ്പുവരുത്തി. ഇതിനിടെ വ്യാജ സന്ദേശം അറിഞ്ഞവര്‍ വിദേശത്തുനിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് വിളിക്കാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ഭീതിയിലായി. സംഭവം അറിഞ്ഞ് പലരും സംഭവം അന്വേഷിക്കാനായി തീരത്ത് എത്തിയിരുന്നു. തുടർന്ന് ദുരന്തനിവാരണ അതോറിറ്റി സൂനാമി മുന്നറിയിപ്പുകള്‍ ഒന്നും നൽകിയിട്ടിെല്ലന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെ വേളിയില്‍ ഉണ്ടായ വാട്ടര്‍സ്പൗട്ട് പ്രതിഭാസത്തി​െൻറ ചുവടുപിടിച്ചാണ് വ്യാജ വിവരം പ്രചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.