മാരായമുട്ടം അപകടം; ക്വാറി മാഫിയയെ സഹായിക്കുന്നത്​ ഉദ്യോഗസ്​ഥരും രാഷ്​ട്രീയക്കാരുമെന്ന്

നെയ്യാറ്റിൻകര: മാരായമുട്ടം അപകടത്തി​െൻറ പശ്ചാത്തലത്തിൽ ക്വാറി മാഫിയകളുടെ പടിപറ്റുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിയർക്കുന്നു. പലരും മുഖം രക്ഷിക്കുന്നതിനാണ് ക്വാറി മാഫിയക്കെതിരെ തിരിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ക്വാറി മാഫിയകളുടെ മാസപ്പടിയും സഹായവും വാങ്ങാത്ത ഉദ്യോഗസ്ഥർ ചുരുക്കമാണ്. പരസ്യമായ ലംഘനം കാൽ നൂറ്റാണ്ടായി നടക്കുമ്പോഴും പ്രതികരിക്കാത്തവരാണ് രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലുമെറെപ്പേർ. ക്വാറി ഉടമസ്ഥർ വലിയൊരു തുകയാണ് വിവിധ വിഭാഗങ്ങൾക്ക് പടിയായി നൽകുന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ക്വാറിക്കാർക്ക് ഒത്താശ നൽകുന്നു. ക്വാറിക്കാരുടെ ചാരിറ്റബിൾ ട്രസ്റ്റി​െൻറ പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിന് മൂന്നു വർഷം മുമ്പ് ഒരു കേന്ദ്രമന്ത്രിയും എത്തിയിരുന്നു. ക്വാറി ദുരന്തം നടന്ന ദിവസം സംഭവസ്ഥലം സന്ദർശിക്കാനെത്തിയ കലക്ടറോട് പരാതി പറയുന്നവരെ തടയാൻ ശ്രമം നടന്നതായും നാട്ടുകാർ ആരോപിക്കുന്നു. കലക്ടർ രണ്ട് കിലോമീറ്ററോളം നടന്ന് ക്വാറികളും വീടുകളും സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.