പെൻഷൻകാരുടെ ​േബ്ലാക്ക്​തല ധർണ നാളെ

തിരുവനന്തപുരം: പി.എഫ്.ആർ.ഡി.എ ബിൽ റദ്ദാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നൽകുക, പ്രത്യേക ചികിത്സ പദ്ധതി നടപ്പാക്കുക തുടങ്ങി രജത ജൂബിലി സമ്മേളനം ഉന്നയിച്ച അടിയന്തര ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ബുധനാഴ്ച സംസ്ഥാന വ്യാപകമായി േബ്ലാക്കുതലത്തിൽ പ്രകടനവും ധർണയും നടത്തും. തിരുവല്ലം എൽ.പി.എസ് ജങ്ഷനിൽ നടത്തുന്ന പ്രകടനത്തിലും ധർണയിലും വിഴിഞ്ഞം, പാപ്പനംകോട്, നേമം, തിരുവല്ലം യൂനിറ്റുകളിലെ എല്ലാ പെൻഷൻകാരെയും പെങ്കടുപ്പിക്കാൻ കെ.എസ്.പി.യു നേമം േബ്ലാക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻറ് പി.എം. മെഹർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി. പുഷ്കരൻ റിപ്പോർട്ടും ട്രഷറർ സി.എസ്. ശാന്തകുമാർ കണക്കും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം എസ്. പത്മനാഭൻ നായർ, ഡി. രവികുമാർ, സി. ശശികുമാരൻ നായർ, സി. രാജപ്പൻ ആശാരി, കെ. വേലപ്പൻ നായർ, കെ. ചന്ദ്രശേഖരൻ, ജി. വിജയകുമാരൻ നായർ, സി. സോമൻപിള്ള, പി. ഗോപാലൻ, ടി.കെ. സീത, കെ. സരോജിനി, കെ. ജയപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.