കിളിമാനൂർ ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

കിളിമാനൂർ: ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ജനറൽ കൺവീനർ എസ്. ബാബു പതാക ഉയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന കലാപരിപാടികൾക്ക് തുടക്കമായത്. ജില്ല പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി. രാജു കലോത്സവ റിപ്പോർട്ടിങ് നടത്തി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി. ധരളിക സുവനീർ പ്രകാശനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ സുവനീർ ഏറ്റുവാങ്ങി. ബ്ലോക്ക് അംഗം ജി. ബാബുക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ലാലി, ജി.എൽ. അജീഷ്, അജിത, ഇന്ദിര, ബീനാവേണുഗോപാൽ, സ്കൂൾ പ്രഥമാധ്യാപിക എൻ.എസ്. ലക്കി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എസ്. ബാബു സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എം. ബിനുകുമാർ നന്ദിയും പറഞ്ഞു. 78 സ്കൂളുകളിൽനിന്ന് 3750-ൽപരം കുട്ടികൾ എട്ട് വേദികളിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നു. എൽ.പി, യു.പി വിഭാഗങ്ങളിൽ കന്നട, തമിഴ് എന്നീ ഇനങ്ങൾ കൂടി ഈ വർഷം പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അറബിക് കലോത്സവങ്ങൾക്ക് രണ്ട് വേദികൾ സമീപെത്ത തട്ടത്തുമല യതീംഖാനയിലും ആറ് സ്റ്റേജുകൾ ഗവ. എച്ച്.എസ്.എസ് തട്ടത്തുമലയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കാപ്ഷൻ കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവം തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ ജില്ല പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.