നിരക്ക്​ കുറച്ചപ്പോൾ ജി.എസ്​.ടി വരവിൽ ഇടിവ്​

ന്യൂഡൽഹി: പല സാധനങ്ങൾക്കും നിരക്ക് കുറച്ചതോടെ ചരക്കുസേവന നികുതി (ജി.എസ്.ടി ) വരവ് ഒക്ടോബറിൽ ഇടിഞ്ഞു. സെപ്റ്റംബറിൽ 92,150 കോടി രൂപ ലഭിച്ചത് 83,346 കോടിയിലേക്കാണ് ഇടിഞ്ഞത്. നവംബർ 27 വരെയുള്ള കണക്കാണിത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കേന്ദ്രം 10,806 േകാടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയതെന്ന് ധനമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. 2015-16 സാമ്പത്തികവർഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്കുള്ള വരുമാനം പൂർണമായും സംരക്ഷിക്കും. ജി.എസ്.ടി കലക്ഷൻ ജൂലൈയിൽ 95,000ലേറെ കോടിയും ആഗസ്റ്റിൽ 91,000 കോടിയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.