രാപ്പകൽ സമരം നടത്തി

ശാസ്താംകോട്ട: വികസന മുരടിപ്പും ഭരണസ്തംഭനവും ആരോപിച്ച് ശൂരനാട് വടക്ക് പഞ്ചായത്തിൽ കോൺഗ്രസ് . രണ്ട് ദിവസങ്ങളായി നടന്ന സമരത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ. ചന്ദ്രശേഖരൻ, രാജ് മോഹൻ ഉണ്ണിത്താൻ, ബിന്ദു കൃഷ്ണ, കെ. സുകുമാരൻനായർ, മഠത്തിൽ രഘു, പഞ്ചായത്ത് അംഗങ്ങളായ എൻ. കൃഷ്ണപിള്ള, ഇ. വിജയലക്ഷ്മി, കെ.വി. അഭിലാഷ്, ഗംഗാദേവി, ലത്തീഫ്, രജനി സന്തോഷ് എന്നിവർ സംസാരിച്ചു. നിലവാരമില്ലാത്ത കാരിബാഗുകൾ നിരോധിച്ചു ശാസ്താംകോട്ട: 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും ഷീറ്റുകളും ശാസ്താംകോട്ട പഞ്ചായത്തിൽ നിരോധിച്ചതായി സെക്രട്ടറി എ. നാസറുദീൻ അറിയിച്ചു. 50 മൈക്രോണിന് മുകളിലുള്ള കാരിബാഗുകൾ ഉപയോഗിക്കാൻ 4000 രൂപ പരിപാലനച്ചെലവ് നൽകി പഞ്ചായത്തിൽനിന്ന് രജിസ്ട്രേഷൻ എടുക്കണം. നിയമവിരുദ്ധമായി പ്ലാസ്റ്റിക് കാരിബാഗുകൾ വിപണനം ചെയ്താൽ ആദ്യ തവണ 5000 രൂപയും രണ്ടാം തവണ 10,000 രൂപയും പിഴ ഈടാക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ വിൽക്കുന്നവർ നിയമാനുസൃത രജിസ്റ്റർ സൂക്ഷിക്കുകയും വില എഴുതി പ്രദർശിപ്പിക്കുകയും വേണമെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.