സംസ്ഥാന സീനിയർ ഹോക്കി: കൊല്ലത്തിന്​ രണ്ടാം ജയം

കൊല്ലം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കൊല്ലത്തിന് രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ കോഴിക്കോടിനെ ഗോൾ മഴയിൽ മുക്കിയ കൊല്ലം കഴിഞ്ഞദിവസം നിർത്തിയിടത്തുനിന്നുതന്നെയാണ് തുടങ്ങിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച കൊല്ലത്തി​െൻറ താരങ്ങൾ ഒമ്പതു തവണയാണ് കാസർകോടി​െൻറ വലകുലുക്കിയത്. ഞായറാഴ്ച ഏഴ് മത്സരങ്ങളാണ് നടന്നത്. തിരുവനന്തപുരം (രണ്ട്-ഒന്ന്) എറണാകുളത്തെയും, കൊല്ലം കാസർകോടിനെയും(ഒമ്പത്-പൂജ്യം), ആലപ്പുഴ പത്തനം തിട്ടയെയും (ഏഴ്--ഒന്ന്), ഇടുക്കി സായികൊല്ലത്തെയും (രണ്ട്-ഒന്ന്), തൃശൂർ കോഴിക്കോടിനെയും (രണ്ട്-ഒന്ന്), പാലക്കാട് വയനാടിനെയും(മൂന്ന്-ഒന്ന്) തോൽപിച്ചു. കണ്ണൂരും മലപ്പുറവും തമ്മിെല പോരാട്ടം അവസാന സെക്ഷനിലേക്ക് കടക്കവേ മഴ വില്ലനായെത്തി. തുടർന്ന് മത്സരം തിങ്കളാഴ്ച രാവിലത്തേക്ക് മാറ്റി. ഇരുടീമും ഒാരോ ഗോൾ വീതം നേടിയിട്ടുണ്ട്. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ് 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.