നാലുമാസം ​പ്രായമുള്ള കുഞ്ഞിന്​ കിംസ്​ ആശുപത്രിയിൽ അപൂർവ ശസ്​ത്രക്രിയ

തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിന് കിംസ് ആശുപത്രിയിൽ അപൂർവ കൈപ്പത്തി ശസ്ത്രക്രിയ. ഗുജറാത്തിലെ ബറോഡയിൽനിന്നുള്ള നാലുമാസം പ്രായമുള്ള ആൺകുഞ്ഞി​െൻറ വലത് കൈയിൽ ജന്മന വിരലുകൾക്ക് അഗ്രഭാഗങ്ങൾ ഇല്ലായിരുന്നു. ഇതിന് പുറമെ, ഉള്ള വിരലുകൾ ഒന്നിന് മുകളിലായിട്ടും തമ്മിൽ കൂടിച്ചേർന്ന തരത്തിലുമായിരുന്നു. കൈ മേലോട്ട് ഉയർത്താൻപോലും പറ്റാത്ത അവസ്ഥയിൽ വളഞ്ഞുമടങ്ങി ഒട്ടി ഇരിക്കുകയായിരുന്നു. വിരലുകളെ വേർപെടുത്തി നിവർത്തിയെടുക്കുക, പുതുതായി ഒരു തള്ളവിരൽ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു കിംസിൽ നടത്തിയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം. ഇൗഘട്ടം വിജയകരമായി പൂർത്തീകരിച്ചശേഷം ചലനശേഷിയറ്റ ഭാഗങ്ങളെ പ്രവർത്തനസജ്ജമാക്കാൻ പേശിനാരുകളെ മാറ്റിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയയും നടത്തി. ഇപ്പോൾ ചെറിയ കുപ്പി, പേന മുതലായവ ത​െൻറ കൈകൊണ്ട് ചലിപ്പിക്കാൻ തുടങ്ങി. പ്രസ്തുത ശസ്ത്രക്രിയയുടെ രണ്ട് ഘട്ടങ്ങളും വൈദ്യശാസ്ത്രത്തിൽ തന്നെ അപൂർവ വിജയങ്ങളാണെന്ന് ഡോക്ടർ പറയുന്നു. ഡോ. മനോജ് ഹരിദാസ് നേതൃത്വം നൽകുന്ന കിംസിലെ ഡിപ്പാർട്മ​െൻറ് ഒാഫ് ഹാൻഡ് സർജറിയാണ് അത്യപൂർവമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.