വേറിട്ട പഠന വിരുന്നൊരുക്കി പൂങ്കോട് ഗവ. എൽ.പി.എസ്

ബാലരാമപുരം: വേറിട്ട പഠന വിരുന്നൊരുക്കി പൂങ്കോട് ഗവ എൽ.പി.എസ്. ഈ അധ്യയന വർഷം വിദ്യാലയത്തിനും കുട്ടികൾക്കുമുണ്ടായ നേട്ടങ്ങൾ പങ്കുവെക്കാൻ താന്നിവിള ഇ.എം.എസ് ക്ലബി​െൻറ മുറ്റത്ത് അധ്യാപകരും കുട്ടികളും ഒത്തുകൂടിയപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും രക്ഷാകർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരും അവർക്ക് കൂട്ടായെത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ പ്രചാരണാർഥമാണ് സ്കൂൾ പരിസരം വിട്ട് പഠന മികവ് പങ്കു വെക്കാൻ കുട്ടികൾ ചാത്തലംപാട്ടുകോണമെന്ന ഗ്രാമത്തിൽ അക്കാദമിക് സംഗമം സംഘടിപ്പിച്ചത്. പഠനത്തിനപ്പുറം സ്കൂളിൽനിന്ന് ആർജിച്ച നേട്ടങ്ങൾ പങ്കുവെക്കലായിരുന്നു ലക്ഷ്യം. അക്കാദമിക് മികവുകളുടെ വിഡിയോ ദൃശ്യങ്ങളും കവിതാലാപനവും നൃത്തവുമെല്ലാം അവതരിപ്പിക്കപ്പെട്ടു. നാലാം ക്ലാസ് വിദ്യാർഥിനി എൻ. ഹന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കുട്ടികൾക്ക് സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ പങ്കുെവച്ചു. കെ.ആർ. ആദിത്യൻ അവതാരകനായി. വിദ്യാഭ്യാസ സംഗമം പള്ളിച്ചൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അംബികാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിശ്വമിത്ര വിജയൻ, ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ അനീഷ്, പി.ടി.എ പ്രസിഡൻറ് എൻ. ചന്ദ്രൻ, പ്രധാനാധ്യാപിക കുമാരി ഷീല, പി.എസ്. സന്ധ്യ, പി.ടി.എ വൈസ് പ്രസിഡൻറ് സുമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.