തമിഴ്നാട് സംഘങ്ങളുടെ വരവ് നിലച്ചു; നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു

പൂന്തുറ: തലസ്ഥാന നഗരത്തിലെ മാലിന്യം എടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങളുടെ വരവ് നിലച്ചു. അഞ്ച് ദിവസമായി ഹോട്ടലുകളിെലയും അറവുശാലകളിലെയും മാലിന്യം കെട്ടിക്കിടക്കുയാണ്. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണം നിലച്ചതോടെ ജില്ലയിലെ ഹോട്ടലുകള്‍, അറവുശാലകള്‍, കോഴിക്കടകള്‍ എന്നിവിടങ്ങളിലെ മാലിന്യം എടുത്തിരുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. ഇവര്‍ക്ക് ഒരു ചാക്ക് മാലിന്യം എടുക്കുന്നതിന് സ്ഥാപനങ്ങള്‍ 150 രൂപ വീതമാണ് നല്‍കിയിരുന്നത്. നഗരത്തില്‍നിന്ന് ഇവര്‍ എടുക്കുന്ന മാലിന്യത്തില്‍ കോഴിവേസ്റ്റുകളും അറവ്മാലിന്യവും പന്നി ഫാമുകള്‍ക്ക് നല്‍കാറാണ് പതിവ്. ബാക്കി മാലിന്യം തമിഴ്നാട്ടിലെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ തള്ളും. മുതല്‍മുടക്കില്ലാതെ അമിത വരുമാനം കിട്ടിയതോടെ തമിഴ്നാട്ടില്‍നിന്ന് നിരവധി സംഘങ്ങള്‍ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാൽ, കന്യാകുമാരിയിലെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കൂട്ടത്തോടെ തള്ളാൻ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കന്യാകുമാരി ജില്ല ഭരണകൂടം മാലിന്യവുമായി വരുന്ന വാഹനങ്ങള്‍ക്കെതിരെ നിമയനടപടി സ്വീകരിക്കാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. നിലവിൽ മാലിന്യം ചാക്കില്‍ കെട്ടി തീരദേശത്തും പാർവതി പുത്തനാറിലും കടലിലും കൊണ്ടുവന്ന് തള്ളുകയാണ്. ഒഴുക്ക് നിലച്ച പുത്തനാറില്‍ മാലിന്യം കെട്ടിക്കിടന്ന്് ദുര്‍ഗന്ധം വമിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ സംഘങ്ങള്‍ ഇവര്‍ എടുത്ത മാലിന്യം അമ്പലത്തറയില്‍ വയല്‍നികത്താനായി ഉപയോഗിെച്ചങ്കിലും നാട്ടുകാരുടെ എതിര്‍പ്പിന് തുടര്‍ന്ന് തിരികെ വാരി. ഇവര്‍ക്ക് മാലിന്യം നല്‍കിയ സ്ഥാപനങ്ങള്‍െക്കതിരെ നഗരസഭ നടപടികളും എടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.