ജനവാസകേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി

നേമം: ജനവാസകേന്ദ്രത്തിൽ വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളി. കല്ലിയൂർ പഞ്ചായത്തിലെ ഊക്കോട് നിലമ വീരചക്ര ഭാസ്കരൻ നായർ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ശനിയാഴ്ച അർധരാത്രി മിനി ടിപ്പർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. രൂക്ഷ ഗന്ധത്തെ തുടർന്ന് സമീപവാസി പുറത്തിറങ്ങി നോക്കുമ്പോഴേക്കും മാലിന്യം മുഴുവൻ ഇറക്കി വണ്ടി മുന്നോട്ടെടുത്തിരുന്നു. പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. റോഡിൽ മീറ്ററുകളോളം കക്കൂസ് മാലിന്യം ഒഴുകിയിരുന്നു. ഒടുവിൽ സ്ഥലത്തെ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറി പഞ്ചായത്ത് വിട്ടുനൽകിയ ടാങ്കർ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി. നേമം പൊലീസ്, കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി, വാർഡ് അംഗം കൃഷ്ണകുമാരി, ചന്തു കൃഷ്ണൻ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അനീഷ്, കോൺഗ്രസ് കല്ലിയൂർ മണ്ഡലം പ്രസിഡൻറ് എസ്. ഉദയകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.