നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

പേരൂര്‍ക്കട: െപാലീസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍. രാജാജി നഗര്‍ സ്വദേശിയും പേരൂര്‍ക്കട ഹാര്‍വിപുരം കോളനിയില്‍ താമസക്കാരനുമായ ബ്രേക്ക് ബൈജു എന്ന ബൈജുവിനെയാണ് (42) പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ കഞ്ചാവ് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യം നേടിയ ശേഷം മുങ്ങി നടക്കുകയായിരുന്നു. എസ്.െഎ ശ്രീകുമാറി​െൻറ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി രാജാജി നഗറില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.