അംഗൻവാടിയില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം

ചിതറ: മതിര മന്ദിരംകുന്ന് അംഗൻവാടിയില്‍ കുക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അംഗൻവാടിക്ക് നാശം. കുട്ടികളും അധ്യാപികയും ആയയും സുരക്ഷിതസ്ഥാനത്തേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കുട്ടികള്‍ക്കുള്ള ആഹാരം പാചകംചെയ്യുന്നതിനിടെ കുക്കറില്‍ ശബ്ദവും വിറയലും ഉണ്ടായതോടെ ആയയും അധ്യാപികയും കുട്ടികളുമൊത്ത് ഇറങ്ങിഓടുകയായിരുന്നു. പൊട്ടിത്തെറിയില്‍ അടുക്കളയുടെ വാതില്‍ ദൂരേക്ക് തെറിച്ചുപോയി. ക്ലാസ് റൂമിലെ മേശയും തകര്‍ന്നു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ്, പഞ്ചായത്ത് അംഗം കോട്ടപ്പുറം ശശി, സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗൻവാടി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.