കുറ്റിമുല്ല മൊട്ട് സംഭരണം

കൊല്ലം: ഗ്രീൻ കേരള ഫ്ലോറികൾചർ ഡെവലപ്മ​െൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ കുറ്റിമുല്ല കൃഷി ചെയ്‌ത കർഷകരുടെ മൊട്ട് സംഭരണ വിപണനോദ്ഘാടനം 28ന് ഉച്ചക്ക് രണ്ടിന് കരീപ്ര എം.എൻ സാംസ്‌കാരികനിലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി. ഐഷാപോറ്റി എം.എൽ.എ സംഭരണ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം സി.പി. പ്രദീപ് വിപണന ഉദ്ഘാടനവും നിർവഹിക്കും. കൊട്ടാരക്കര ബ്ലോക് പ്രസിഡൻറ് എസ്. ശശികുമാർ, ജില്ല അസിസ്‌റ്റൻറ് കൃഷി ഓഫിസർ സൂസന്ന അലക്‌സാണ്ടർ, കരീപ്ര ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ രാജൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്‌ടർ പ്രദീപ് എം.ആർ, വൈസ് ചെയർമാൻ റെജി മോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.