സി.പി.ഐ കൊറ്റങ്കര ലോക്കൽ സമ്മേളനം

കുണ്ടറ: ആരംഭിച്ചു. മാമൂട്ടിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ ഡെപ്യൂട്ടി മേയർ ജി. ലാലു ഉദ്ഘാടനം ചെയ്തു. എൻ. ഗോപാലകൃഷ്ണൻ, പി. മുരളീധരൻ, എൻ. പ്രഭാകരൻപിള്ള, കുഞ്ഞയ്യപ്പൻപിള്ള, ടി.എം. മജീദ്, രമണി, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് കേരളപുരത്ത് നടക്കുന്ന സമാപനസമ്മേളനം ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. ക്വിസ് മത്സരം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെയും സൽവി എബ്രഹാം റെയ്മണ്ട് മെമ്മോറിയൽ ഫൗണ്ടേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. കാഞ്ഞിരകോട് സ​െൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിലെ ആഷിക് അലോഷ്യസ് ഒന്നാം സ്ഥാനവും കിഴക്കേ കല്ലട സി.വി.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ അഭയചന്ദ്രൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഡോ. സിസ്റ്റർ ശോഭന മൈക്കിൾ കാഷ് അവാർഡും േട്രാഫിയും നൽകി. ഹെഡ്മിസ്ട്രസ് ജോയ്സ് സ്റ്റാലൻ, എ.വി. തോംസൺ, സെബാസ്റ്റ്യൻ വിൽഫ്രഡ്, ലാൽസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.