ഫോട്ടോഫിനിഷിൽ ചരിത്രമെഴുതി അഞ്ചൽ സെൻറ് ജോൺസ്

തിരുവനന്തപുരം: അവസാന മിനിറ്റ് വരെ ആവേശം അലതല്ലിയ പോരിൽ അഞ്ചൽ സ​െൻറ് ജോൺസ് കോളജിന് കിരീടം. ചെമ്പഴന്തി എസ്.എൻ കോളജിനെ രണ്ടുപോയൻറുകൾക്ക് പിന്നിലാക്കിയാണ് സ​െൻറ് ജോൺസ് ചരിത്ര കിരീടം സ്വന്തമാക്കിയത്. ഒമ്പത് സ്വർണവും ആറ് വെള്ളിയും വെങ്കലവുമടക്കം 70 പോയൻറാണ് അവർ നേടിയത്. ഒമ്പത് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 68 പോയൻറ് നേടിയ ചെമ്പഴന്തിക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 49 പോയൻറ് നേടിയ കൊല്ലം വനിത എസ്.എൻ കോളജിനാണ് മൂന്നാം സ്ഥാനം. കേരള സർവകലാശാല ഇൻറർ കൊളീജിയറ്റ് മീറ്റിൽ സ​െൻറ് ജോൺസി‍​െൻറ കന്നി കിരീടമാണ്. അതേസമയം, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പുനലൂർ എസ്.എൻ കോളജ് 11ാം സ്ഥാനത്ത് തള്ളപ്പെട്ടത് കായിക കേരളത്തെ ഞെട്ടിച്ചു. കഴിഞ്ഞ വർഷം 80 പോയൻറ് നേടിയ പുനലൂരിന് ഇത്തവണ മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 11 പോയൻറാണ് നേടാനായത്. കഴിഞ്ഞ വർഷം 73 പോയൻറുമായി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജും ഈ വർഷം വളരെ പിന്നാക്കം പോയി. ഒരു സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം 22 പോയൻറാണ് മുൻ റണ്ണറപ്പുകൾക്ക് നേടാനായത്. വനിത വിഭാഗത്തിൽ 49 പോയൻറുമായി കൊല്ലം വനിത എസ്.എൻ കോളജ് ചാമ്പ്യൻമാരായപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ചെമ്പഴന്തി എസ്.എൻ കോളജ് 44 പോയൻറുമായി കിരീടമുയർത്തി. ഇരുവിഭാഗത്തിലും അഞ്ചൽ സ​െൻറ് ജോൺസ് കോളജാണ് രണ്ടാംസ്ഥാനക്കാർ. മേളയുടെ അവസാന ദിനമായ ശനിയാഴ്ച മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ 13 വർഷം പഴക്കമുള്ള റെക്കോഡാണ് കൊല്ലം വനിത എസ്.എൻ കോളജിലെ ഒ.പി. സയന തകർത്തത്. ഷെറിൻ തോമസി​െൻറ 56.40 സെക്കൻഡ് 56.03 സെക്കൻഡ് ആക്കിയാണ് സയന തിരുത്തി എഴുതിയത്. വെള്ളിയാഴ്ച 400 മീറ്റർ ഹർഡിൽസിലും സയന മീറ്റ് റെക്കോഡോടെ സ്വർണം നേടിയിരുന്നു. പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ കേരള സർവകലാശാലയുടെ 31 വർഷം പഴക്കുള്ള റെക്കോഡ് തകർന്നു വീഴുന്നതിനും യൂനിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഒ.പി. സയന, അലീന വിൻെസൻറ്, അബി ഗെയ്ൽ, ആരോഗ്യനാഥൻ, നീതു സാബു എന്നിവരടങ്ങിയ സംഘമാണ് 1986ൽ എസ്.എൻ.സി ഫോർ കൊല്ലത്തെ പെൺകുട്ടികൾ തീർത്ത മൂന്ന് മിനിറ്റ് 59.10 സെക്കൻഡ് പഴങ്കഥയാക്കിയത്. മൂന്ന് മിനിറ്റ് 57.57 സെക്കൻഡാണ് പുതിയ സമയം. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിലാണ് ത്രസിപ്പിക്കുന്ന മറ്റൊരു മീറ്റ് റെക്കോഡ് പിറന്നത്. നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എം. അർജുൻ 38 വർഷം പഴക്കമുള്ള റെക്കോഡാണ് എറിഞ്ഞിട്ടത്. 1979ൽ കോട്ടയം സി.എം.സ് കോളജിലെ ജോൺസൺ വർക്കിയെറിഞ്ഞ 41.16 മീറ്റർ അർജുൻ 41.23 മീറ്ററിലേക്ക് മാറ്റിയാണ് സ്വർണത്തിൽ മുത്തമിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.