ജില്ലതല കേരളോത്സവം; കലാമത്സരങ്ങൾക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: ജില്ലതല കേരളോത്സവം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. ആനാട് ജയൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. വിജു മോഹൻ, എസ്.എം. റാസി, ഉഷാകുമാരി, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭകുമാരി, യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ എ.എം. അൻസാരി എന്നിവർ സംസാരിച്ചു. ജി.വി രാജ സ്കൂൾ, മഞ്ച ജെ.ടി.എസ്, പിരപ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂൾ, നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസ്, കുറഞ്ചിലക്കോട് ഇൻഡോർ സ്റ്റേഡിയം, ചുള്ളിമാനൂർ മാർക്കറ്റ് സ്റ്റേഡിയം, മുനിസിപ്പൽ ടൗൺഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, നികുഞ്ജം, ഗ്രീൻലാൻറ് ഒാഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പുരുഷ വനിത വിഭാഗങ്ങൾക്കുള്ള കബടി മത്സരവും വടംവലി മത്സരവും ഞായറാഴ്ച നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. ഫുട്ബാൾ ഫൈനൽ ജി.വി. രാജ സ്കൂളിലും കളരിപ്പയറ്റ് യൂനിയൻ ക്ലബിലും (കോയിക്കൽ കൊട്ടാരം) നടക്കും. ജില്ല പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായിട്ടാണ് ജില്ലതല കേരളോത്സവം നടത്തുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു സമാപന അധ്യക്ഷത വഹിക്കും. ഡോ.എ. സമ്പത്ത് എം.പി സമ്മാനവിതരണം നടത്തും. ഒളിമ്പ്യൻ കെ.എം. ബീനാ മോൾ ഓവറോൾ ചാമ്പ്യൻഷിപ് വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.