ആക്രിക്കടകൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ പിടിയിൽ

വിഴിഞ്ഞം: ആക്രിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെങ്ങാനൂർ പിറവിളാകം മുണ്ടപ്ലാവിള വയലിൽ വീട്ടിൽ വൈശാഖ് വിജയൻ (20), വെങ്ങാനൂർ പിറവിളാകം കൈതവിളാകത്ത് വീട്ടിൽ ജഗൻ എന്ന അഖിരാജ് (20) എന്നിവരെയാണ് പിടികൂടിയത്. മുക്കോല, വിഴിഞ്ഞം പ്രദേശങ്ങളിലെ കടകളിലും വീടുകളിലും മോഷണം നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം സി.ഐ എൻ. ഷിബുവി​െൻറ നേതൃത്വത്തിൽ എസ്.ഐ പി. രതീഷ്, സി.പി.ഒമാരായ യേശുദാസ്, സനൽ എന്നിവരടങ്ങിയ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.