പൊലീസിൽനിന്ന് ആശാവഹമായ നടപടിയില്ല ^എസ്.സി എസ്.ടി കമീഷൻ

പൊലീസിൽനിന്ന് ആശാവഹമായ നടപടിയില്ല -എസ്.സി എസ്.ടി കമീഷൻ തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് പൊലീസിൽനിന്ന് ആശാവഹമായ നടപടിയുണ്ടാവുന്നില്ലെന്ന് എസ്.സി എസ്.ടി കമീഷൻ ചെയർമാൻ റിട്ട. ജഡ്ജി പി.എൻ. വിജയകുമാർ. ജില്ല അദാലത്ത് നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവർഗ പീഡന നിരോധനനിയമം ഈ ജനതക്ക് നിയമപരമായി സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ നിയമം നടപ്പാക്കാൻ പൊലീസ് തയാറല്ല. കമീഷന് ലഭിക്കുന്ന പരാതികളിൽ 50 ശതമാനവും പൊലീസ് അതിക്രമത്തെക്കുറിച്ചാണ്. അതുപോലെ വകുപ്പ് തലവന്മാരാകാൻ സാധ്യതയുള്ള എസ്.സി എസ്.ടി ഉദ്യോഗസ്ഥർക്കെതിരെ തൊട്ടുതാഴെയുള്ള ജീവനക്കാർ വ്യാജപരാതി നൽകി പ്രമോഷൻ തടയാനിടയാക്കുന്നു. അടുത്തകാലത്ത് ഇത്തരത്തിൽ 10ലധികം കേസാണ് പരിഗണിച്ചത്. പട്ടികജാതി ഉേദ്യാഗസ്ഥരെ മാനദണ്ഡമില്ലാതെ വ്യാപകമായി സ്ഥലംമാറ്റം നടത്തുന്നതായും പരാതിയുണ്ട്. പലയിടത്തും ഫ്ലാറ്റ് സമുച്ചങ്ങളിൽനിന്നുള്ള മാലിന്യം കോളനികളിലേക്ക് ഒഴുക്കുെന്നന്ന പരാതിയുണ്ട്. കമീഷൻ സംസ്ഥാനത്ത് എടുത്ത 18000 കേസുകളിൽ 12000 എണ്ണത്തിൽ തീർപ്പുകൽപിച്ചിട്ടുണ്ട്. കമീഷൻ അംഗങ്ങളായ എവുകോൺ നാരായണൻ, അഡ്വ. കെ.കെ. മാനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. BOX ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് രൂക്ഷവിമർശനം തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് എസ്.സി എസ്.ടി കമീഷ​െൻറ രൂക്ഷവിമർശനം. കമീഷ​െൻറ വേദികളിൽ ഐ.എ.എസ്/ ഐ.പി.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കില്ല. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അയക്കാറുമില്ല. ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർ പട്ടികവിഭാഗങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നത്. അവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാവണമെന്നും ചെയർമാൻ വിചാരണക്കിടെ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.