സുനിതക്ക്​ അവാർഡ്​ ചടങ്ങിൽ പ​െങ്കടുക്കാനുള്ള സാമ്പത്തിക ചെലവ്​ സാമൂഹിക നീതി വകുപ്പ്​ വഹിക്കും

തിരുവനന്തപുരം: മൗത്ത് പെയിൻറിങ് ദേശീയ അവാർഡ് കരസ്ഥമാക്കിയ സുനിതക്ക് അഭിനന്ദനവും ആശ്വാസവുമായി മന്ത്രി കെ.കെ. ശൈലജ. ശാരീരികമായ പരിമിതികളെ വരയുടെ സാധ്യതകളാൽ മറികടന്ന സുനിതക്ക് ടെലിഫോൺ സന്ദേശം വഴി മന്ത്രി അഭിനന്ദനം അറിയിക്കുകയായിരുന്നു. ഒപ്പം ഡിസംബർ മൂന്നിന് ഡൽഹിയിൽ രാഷ്ട്രപതിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ പെങ്കടുക്കാനുള്ള സാമ്പത്തിക ചെലവ് സാമൂഹിക നീതി വകുപ്പ് വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിനിയായ സുനിത സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മൗത്ത് ആൻഡ് പെയിൻറിങ് അസോ. അംഗമാണ്. സിംഗപ്പൂർ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സോളോ എക്സിബിഷനുകളിലും സുനിത പെങ്കടുത്തിട്ടുണ്ട്. ഇത്തരം പ്രതിഭാശേഷിയുള്ള കലാകാരികൾ കേരളത്തിന് എക്കാലവും അഭിമാനമാണെന്നും അവരുടെ കഴിവുകളെ ലോകശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.