യാത്രക്കാര​െൻറ തലക്ക്​ പരിക്കേൽപിച്ച സംഭവം: സ്‌പെഷല്‍ എസ്.ഐക്ക്​ സസ്പെന്‍ഷന്‍

കുലശേഖരം: തിരുവട്ടാര്‍ ആറ്റൂര്‍ കല്ലുപാലത്തില്‍ കഴിഞ്ഞദിവസം വാഹനപരിശോധന നടത്തുന്നതിനിടയില്‍ നിർത്താതെപോയ ഇരുചക്രവാഹനത്തിലെ യാത്രക്കാര​െൻറ തലക്ക് പൊലീസ് ലാത്തികൊണ്ട് അടിച്ച സംഭവത്തില്‍ സ്‌പെഷല്‍ എസ്.ഐ മരിയ ആക്‌റോസിനെ കന്യാകുമാരി ജില്ല പൊലീസ് സൂപ്രണ്ട്്്്്്്്് എം. ദുരൈ സസ്‌പെൻഡ് ചെയ്തു. ബൈക്കില്‍ പിന്‍സീറ്റിലിരുന്ന്്്്്്്്് യാത്രചെയ്ത മരുതൂര്‍കുറിച്ചി സ്വദേശി രാജേഷി​െൻറ (24) തലയാണ് പൊട്ടിയത്. റോഡരുകിലെ കടയിലെ സി.സി.ടി.വി കാമറയിലെ ദൃശ്യം സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെയാണ് നടപടി. പരിക്കേറ്റ രാജേഷ് കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.