സംസ്ഥാന സ്​കൂൾ ഗെയിംസ്​ ​ഗ്രൂപ്​ ത്രീ മത്സരങ്ങൾ: തിരുവനന്തപുരം ചാമ്പ്യന്മാർ

കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസി​െൻറ ഗ്രൂപ് ത്രീ മത്സരങ്ങൾ സമാപിച്ചപ്പോൾ 264 പോയൻറുമായി തിരുവനന്തപുരം ജില്ല കിരീടത്തിൽ മുത്തമിട്ടു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരത്തി​െൻറ കിരീടനേട്ടം. 206 പോയൻറുമായി തൃശൂർ രണ്ടാംസ്ഥാനം കരസ്ഥമാക്കി. മൂന്നാമതെത്തിയ പാലക്കാട് 183 പോയൻറ് നേടിയപ്പോൾ, 139 േപായൻറുമായി എറണാകുളം നാലാം സ്ഥാനെത്തത്തി. ആതിഥേയ ജില്ലയായ കൊല്ലം 53 പോയൻറുമായി 10ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 400ലേറെ കായികതാരങ്ങളാണ് കൊല്ലം ലാൽബഹദൂർ സ്റ്റേഡിയം, ആശ്രാമം മൈതാനം, വൈ.എം.സി.എ ഹാൾ എന്നിവിടങ്ങളിൽ നടന്ന ഗെയിംസ് മത്സരങ്ങളിൽ പെങ്കടുത്തത്. മത്സരഫലം: ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം. വോളിബാൾ (സീനിയർ ഗേൾസ്) വയനാട്, കണ്ണൂർ, തൃശൂർ. വോളിബാൾ (സീനിയർ ബോയ്സ്) തൃശൂർ, തിരുവനന്തപുരം, എറണാകുളം. ക്രിക്കറ്റ് (സീനിയർ ബോയ്സ്) തൃശൂർ, പാലക്കാട്, കോട്ടയം. ടെന്നിസ് (സീനിയർ ബോയ്സ്) തിരുവനന്തപുരം, എറണാകുളം, തൃശൂർ. ടെന്നീസ് (സീനിയർ ഗേൾസ്) പാലക്കാട്, തൃശൂർ, തിരുവനന്തപുരം. ബാൾ ബാഡ്മിൻറൺ (സീനിയർ ഗേൾസ്) എറണാകുളം, ആലപ്പുഴ, തൃശൂർ. ബാൾ ബാഡ്മിൻറൺ (സീനിയർ ബോയ്സ്) തിരുവനന്തപുരം, കൊല്ലം, മലപ്പുറം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.