സി.പി.എം പേരൂർക്കട ഏരിയ സമ്മേളനം ആരംഭിച്ചു

പേരൂർക്കട: സി.പി.എം പേരൂർക്കട ഏരിയ സമ്മേളനം ആരംഭിച്ചു. മൂന്നാംമൂട് വിക്രമൻ നഗറിൽ (വട്ടപ്പാറ സി.പി. ഒാഡിറ്റോറിയം) മുതിർന്ന പാർട്ടി അംഗം എം.എസ് ഡാനി പതാക ഉയർത്തി. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാന്നാംവിള എ. മോഹനൻ അധ്യക്ഷതവഹിച്ചു. വി. അമ്പിളി രക്തസാക്ഷി പ്രമേയവും എസ്. ശ്യാമളകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബി. ബിജു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി. അജയകുമാർ, എൻ. രതീന്ദ്രൻ, സി. ജയൻബാബു, ജില്ല കമ്മിറ്റി അംഗങ്ങളായ ബി.എസ്. രാജീവ്, കെ.സി. വിക്രമൻ എന്നിവർ പങ്കെടുത്തു. ചാന്നാംവിള എ. മോഹനൻ, എം.ജി. മീനാംബിക, എം. ലാലു, പ്രതിൻ സാജ് കൃഷ്ണ, ജയപാൽ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി എസ്.എസ്.രാജലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്.ഡാനി, കെ.ജയചന്ദ്രൻ, എസ്‌. ജയചന്ദ്രൻ ,സി. ഹരീഷ് കുമാർ, ബി. വിജയൻ, അംശു വാമദേവൻ, എ.ജി. ശശിധരൻ നായർ, നന്ദിനി, എം.വി. അമൽ എന്നിവർ ശനിയാഴ്ചത്തെ ചർച്ചയിൽ പങ്കെടുത്തു. ഞായറാഴ്ചയും ചർച്ച തുടരും. ചിത്രം: സി.പി.എം പേരൂർക്കട ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.