കരിക്കോട്​ ആധുനിക മത്സ്യമാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം

കിളികൊല്ലൂര്‍: ആധുനിക സൗകര്യങ്ങളും വൃത്തിയുമുള്ള 200 പുതിയ മത്സ്യമാര്‍ക്കറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതി​െൻറ ഭാഗമായി കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട്ട് മത്സ്യമാര്‍ക്കറ്റി​െൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലയില്‍ കരിക്കോട്, കടപ്പാക്കട, അഞ്ചല്‍, പുനലൂര്‍ മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഗുണനിലവാര പരിശോധന നടത്തിയാകും ആധുനിക മാര്‍ക്കറ്റുകളിലെ മീന്‍ വില്‍പന. ഇതിനായി മാര്‍ക്കറ്റുകളില്‍ പരിശോധന ലാബുകളുണ്ടാകും. 48 മണിക്കൂറിലധികം പഴക്കമുള്ള മീന്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നതാണ് ആധുനിക മാര്‍ക്കറ്റി​െൻറ പ്രത്യേകത. കരിക്കോട് നിര്‍മിക്കുന്നത് രണ്ട് നിലകളുള്ള മാര്‍ക്കറ്റാണ്. ലേല ഹാള്‍, 44 വിപണന സ്റ്റാളുകള്‍, അഞ്ച് കടമുറികള്‍, ഒരു ശീതീകരണ മുറി, ഫ്ലേക് ഐസ് യൂനിറ്റ്, വിശ്രമമുറി, ശുചിമുറി എന്നിവ ചേര്‍ന്നതാണ് മാര്‍ക്കറ്റ് സംവിധാനം. മൂന്ന് കോടി 56 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.