എം. വേണ​ുഗോപാലൻ തമ്പി നിര്യാതനായി

നെയ്യാറ്റിൻകര: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസി​െൻറ പ്രസിഡൻറായിരുന്ന എൻ.കെ. പത്മനാഭപിള്ളയുടെ ചെറുമകനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുടുംബാംഗവുമായ എം. വേണുഗോപാലൻ തമ്പി (81) നിര്യാതനായി . നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറും ഡി.സി.സി ട്രഷററും ജനറൽ സെക്രട്ടറിയും ദീർഘകാലം കെ.പി.സി.സി മെംബറുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ െതാഴിലാളി നേതാവും െഎ.എൻ.ടി.യു.സി ജില്ല ഭാരവാഹിയുമായിരുന്നു. നെയ്യാറ്റിൻകര നഗരസഭയിൽ രണ്ടുപ്രാവശ്യം കൗൺസിലർ ആയിരുന്നു. നെയ്യാറ്റിൻകര നഗരസഭയിൽ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സഹകാരിയായ അദ്ദേഹം കഴിഞ്ഞ മുപ്പതുവർഷമായി നെയ്യാറ്റിൻകര താലൂക്ക് അർബൻ ബാങ്കി​െൻറ പ്രസിഡൻറാണ്. ഇപ്പോൾ ഗാന്ധിമിത്രം നെയ്യാറ്റിൻകര മണ്ഡലത്തി​െൻറ ചെയർമാനാണ്. ഭാര്യ: സി. മീനാക്ഷിയമ്മ. മക്കൾ: ഗോപി, പ്രസന്ന, ചന്ദ്രിക, മോളി, ജയരാജ്. മരുമക്കൾ: കുമാരി, വിക്രമൻ നായർ, പരേതരായ ശ്രീകുമാർ (ബാബു), പ്രേംകുമാർ, ലക്ഷ്മി കെ. നായർ. ശനിയാഴ്ച രാവിലെ 11ന് താലൂക്ക് അർബൻ ബാങ്കിലും തുടർന്ന് നെയ്യാറ്റിൻകര നഗരസഭയിലും ഒരുമണിക്ക് തിരുവനന്തപുരം ഡി.സി.സി ഒാഫിസിലും പൊതുദർശനത്തിന് വെച്ചശേഷം രണ്ടിന് ശാന്തികവാടത്തിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.