എൻ.സി.സി ദിനാഘോഷം

കൊല്ലം: എൻ.സി.സി ദിനാഘോഷത്തി​െൻറ ഭാഗമായി കൊല്ലം എൻ.സി.സി ഗ്രൂപ് ഹെഡ് ക്വാർട്ടേഴ്സിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തേവള്ളി കോൺഫറൻസ് ഹാളിൽ നടന്ന രക്തദാന ക്യാമ്പിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കാഡറ്റുകൾ രക്തദാനം നടത്തി. ശനിയാഴ്ച കേരളപുരം സ​െൻറ് വിൻസൻറ് ഓൾഡേജ് ഹോമിൽ കാഡറ്റുകൾ സന്ദർശനം നടത്തും. 26ന് ബ്രിഗേഡിയർ ജി.എം. ശങ്കർ ഫ്ലാഗ്ഒാഫ് ചെയ്യുന്ന സ്‌കൂൾ -കോളജ് വിദ്യാർഥികൾ പങ്കെടുക്കുന്ന എൻ.സി.സി ഡേ റൺ നടക്കും. ആശ്രാമം മൈതാനം മുതൽ ഗ്രൂപ് ഹെഡ് ക്വാർട്ടേഴ്‌സ് വരെയാണ് സംഘടിപ്പിക്കുന്നത്. 27 മുതൽ ഡിസംബർ രണ്ടു വരെ ട്രീ പ്ലാേൻറഷൻ ഡ്രൈവും സംഘടിപ്പിക്കും. എൻ.സി.സി ഗ്രൂപ് കമാൻഡൻറ് ബ്രിഗേഡിയർ ജി.എം. ശങ്കർ, മേജർ മഞ്ജു, സുബേദാർ മേജർ പുഷ്‌പേന്ദ്ര സിങ്, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ലിബി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.