ഡി.സി.സി അങ്കണത്തില്‍ കര്‍ഷക കോണ്‍ഗ്രസ്​ കൃഷി ആരംഭിച്ചു

കൊല്ലം: കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി അങ്കണത്തില്‍ കൃഷി ആരംഭിച്ചു. തെങ്ങ്, പ്ലാവ്, വാഴ, കൈതച്ചക്ക എന്നീ ഇനങ്ങളില്‍പെട്ട ഫലവൃക്ഷതൈകള്‍ നട്ടാണ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ കര്‍ഷക സമൃദ്ധി പദ്ധതിപ്രകാരമാണ് ആരംഭിച്ചത്. കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് കാഞ്ഞിരവിള ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. വിപിനചന്ദ്രന്‍, പി. രാജേന്ദ്രപ്രസാദ്, മുനമ്പത്ത് ഷിഹാബ്, മധു, മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള, അബ്ദുൽ അസീസ്, കൈയാലത്തറ ഹരിദാസ്, കാഞ്ഞിരവിള അജയകുമാര്‍, പ്രേംകുമാര്‍, നൗഷാദ്, കണ്ടച്ചിറ ഗോപകുമാര്‍, മദനന്‍പിള്ള, കെ.ബി. ശഹാല്‍, സുഭാഷ്‌ബോസ്, സുഭാഷ്, ആൻറണി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.