നക്ഷത്ര തിളക്കത്തിൽ ക്രിസ്​മസ്​ വിപണി

പത്തനാപുരം: ക്രിസ്മസ് വിപണിയിലേക്ക് നക്ഷത്രവിളക്കുകള്‍ എത്തിത്തുടങ്ങി. വര്‍ണവിസ്മയം തീര്‍ക്കുന്ന നക്ഷത്രങ്ങളും വിവിധനിറങ്ങളിലുള്ള അലങ്കാരങ്ങളും വഴിവിളക്കുകളും വ്യാപാര സ്ഥാപനങ്ങളിൽ നിറഞ്ഞു. സിനിമ പേരിെല നക്ഷത്രങ്ങളാണ് ഇത്തവണയും താരം. പുലിമുരുകന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങള്‍ക്ക് 350 രൂപ മുതലാണ് വില തുടങ്ങുന്നത്. ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങള്‍ക്കും പ്ലാസ്റ്റിക്കിലും ഫൈബറിലുമുണ്ടാക്കുന്നവക്കും ആവശ്യക്കാരേറെയാണ്. 400 രൂപയാണ് ലേസര്‍ ലൈറ്റ് നക്ഷത്രങ്ങളുടെ വില. കടലാസ് നക്ഷത്രങ്ങള്‍ക്ക് 25 രൂപ മുതല്‍ 300 രൂപവരെയാണ് വില. 100 രൂപ മുതല്‍ 400 രൂപ വരെ വിലയുള്ള ചൈനീസ് എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ക്രിസ്മസ് ട്രീകളും പുല്‍ക്കൂട് അലങ്കരിക്കാനുള്ള സെറ്റുകളും സുലഭമാണ്. ഒരു അടിമുതല്‍ 14 അടിവരെയുള്ള ക്രിസ്മസ് ട്രീകള്‍ കടകളില്‍ ലഭിക്കും. ക്രിസ്മസ് സെറ്റുകള്‍ക്ക് 12,000 രൂപ മുതലാണ് വില. ആശംസാകാര്‍ഡ് വിപണി സജീവമാകുന്നതേയുള്ളൂ. കഴിഞ്ഞ കൊല്ലം നോട്ട് ക്ഷാമം വലച്ച ക്രിസ്മസ് വിപണി ഇത്തവണയെങ്കിലും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസ് ആഘോഷിക്കാനുള്ള ഉല്‍പന്നങ്ങളുമായി താല്‍ക്കാലിക കടകളും സജീവമാകുന്നുണ്ട്. പരിപാടികൾ ഇന്ന് ............................... കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ് -രാവിലെ 10.00 ചവറ ഗവ. എച്ച്.എസ്.എസ്: വാസന്തി രവീന്ദ്രൻ ചവറ രചിച്ച കവിത സമാഹാരം 'കനൽപ്പൂവുകൾ' പ്രകാശനം -വൈകീട്ട് 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.