അലയമൺ എം.ടി യു.പി സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത്​​ കെയറിലേക്ക്​ ധനസഹായം നൽകി

അഞ്ചൽ: നിർധനരായ രോഗികളെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന 'മാധ്യമം' ഹെൽത്ത് കെയറി​െൻറ 'സാന്ത്വനം' പദ്ധതിയിലേക്ക് വിദ്യാർഥികളുടെ സ്നേഹസമ്മാനം. അലയമൺ എം.ടി യു.പി സ്കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും മാനേജ്മ​െൻറും ചേർന്നാണ് ഫണ്ട് സ്വരൂപിച്ച് നൽകിയത്. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ അനിൽ എബ്രഹാമിനും ഏറ്റവും കൂടുതൽ തുക സ്വരൂപിച്ച് നൽകിയ വിദ്യാർഥികളായ അക്ഷയ് അനിൽ, എസ്. ശരണ്യ, ജി.എസ്. ജ്യോതിക എന്നിവർക്കും അധ്യാപിക ഷൈല ജോർജിനും 'മാധ്യമം' ഹെൽത്ത് കെയർ എക്സി. ഓഫിസർ നാസിം കടയ്ക്കൽ സർട്ടിഫിക്കറ്റുകളും മെഡലുകളും െമമേൻറാകളും നൽകി അനുമോദിച്ചു. പഞ്ചായത്ത് അംഗം അനി ജോയ്, പി.ടി.എ പ്രസിഡൻറ് എ. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.