സാമ്പത്തിക സംവരണം: കോൺഗ്രസ്​ നിലപാട് ദലിത് വിരുദ്ധം –പി. രാമഭദ്രൻ

കൊല്ലം: ദേവസ്വം ബോർഡിൽ 10 ശതമാനം സംവരണം കൂടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്ന പേരിൽ മുന്നാക്കക്കാർക്ക് നൽകാനുള്ള കേരള സർക്കാറി​െൻറ തീരുമാനത്തെ സാധൂകരിക്കുന്ന കോൺഗ്രസ് നിലപാട് ദലിത് പിന്നാക്ക വിരുദ്ധമാണെന്നും അതിനെ ചെറുക്കുമെന്നും കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വാമി ആനന്ദതീർഥ​െൻറ 30ാം സമാധിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണം. തുടർന്ന് മുന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് നിയമനത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ സ്പെഷൽ റിക്രൂട്ട്മ​െൻറ് നടത്തി ഒഴിവ് നികത്തുന്നതിനോട് കെ.ഡി.എഫിന് വിയോജിപ്പില്ല. ദലിത് - പിന്നാക്കക്കാർക്കാണ് കുറവുള്ളതെങ്കിൽ അവർക്കായി സ്പെഷൽ റിക്രൂട്ട്മ​െൻറ് നടത്താൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. കെ. മദനൻ, പി.ടി. ജനാർദനൻ, ടി.പി. അയ്യപ്പൻ, ബോബൻ ജി. നാഥ്, പി.കെ. രാധ, ശൂരനാട് അജി, കാവുവിള ബാബുരാജൻ, മുഖത്തല എം. കൃഷ്ണൻകുട്ടി, പി. രാമൻകുട്ടി, കെ. ശശി, കെ. കൃഷ്ണൻ, മല്ലിക ബാലകൃഷ്ണൻ, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.