മുരുക​െൻറ മരണം: ഡോക്​ടർമാരുടെ വീഴ്​ച നാലംഗസംഘം അന്വേഷിക്കും

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവിറക്കിയത്. ന്യൂറോ സര്‍ജനും ശസ്ത്രക്രിയ ഡോക്ടറും രണ്ട് അനസ്തേഷ്യ ഡോക്ടര്‍മാരും അടങ്ങുന്ന നാലംഗസംഘമാണ് ഡോക്ടര്‍മാർക്ക് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കുക. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ ഡോ.പി.കെ. ബാലകൃഷ്ണന്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ.എം.പി. ശശി, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ അനസ്തേഷ്യ വിഭാഗം തലവന്മാരായ ഡോ.എ. ശോഭ , ഡോ.ജി. മായ എന്നിവരടങ്ങുന്ന സംഘത്തെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. മരുക​െൻറ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആറ് ഡോക്ടര്‍മാര്‍ക്ക് ചികിത്സപിഴവ് ഉണ്ടായിട്ടുണ്ടോ എന്നതാകും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുക. ചികിത്സ ലഭിക്കാതെ മരണം സംഭവിച്ചതിനാല്‍ നരഹത്യക്ക് കേസെടുക്കണമെന്ന പൊലീസ് വാദം തള്ളിയ കോടതി ഡോക്ടര്‍മാർക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍േദശിച്ചിരുന്നു. ഇതനുസരിച്ചാണ് ബോര്‍ഡ് രൂപവത്കരിച്ചത്. ഈ ബോര്‍ഡി​െൻറ കണ്ടെത്തലുകള്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്ക് നിര്‍ണായകമാകും. പിഴവ് ഉണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് പൊലീസ് കടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം മെഡിട്രീന ആശുപത്രി, മെഡിസിറ്റി ആശുപത്രി, കൊല്ലം അസീസിയ ആശുപത്രി എന്നിവിടങ്ങളിലെ ആറു ഡോക്ടർമാരുടെ പേരുകളാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.