'ക്ലീൻ കൊല്ല'ത്തിന്​ ജനപങ്കാളിത്തം ഉറപ്പാക്കാൻ കോർപറേഷൻ

കൊല്ലം: നഗരത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ക്ലീൻ കൊല്ല'ത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ കോർപറേഷൻ നടപ്പാക്കും. ഇതുസംബന്ധിച്ച കർമപരിപാടികൾ നടപ്പാക്കാൻ െവള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ഒാരോ ഡിവിഷനും മാലിന്യമുക്ത പ്രവർത്തനങ്ങൾ നടത്താൻ കൗൺസിലർമാരും ഉദ്യോഗസ്ഥരും സജീവമായി ഇടപെടണമെന്ന് മേയർ വി. രാജേന്ദ്രബാബു നിർദേശിച്ചു. കൗൺസിലർമാർ സ്വന്തം ഡിവിഷനുകളിലെ പ്രവർത്തനത്തിന് പ്രധാന പരിഗണന നൽകണം. ഡിസംബർ 31ന് ബീച്ചിൽ മാലിന്യമുക്ത സന്ദേശം നൽകുന്ന കലാസംസ്കാരിക പരിപാടി സംഘടിപ്പിക്കുമെന്ന് മേയർ അറിയിച്ചു. ഡിസംബറിൽ ലാൽബഹാദൂർ സ്റ്റേഡിയത്തിൽ ജനശ്രദ്ധയാകർഷിക്കുന്ന കലാപരിപാടിയും ലക്ഷ്യമിടുന്നുണ്ട്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങളും പദ്ധതികളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെങ്കിലും ജനപങ്കാളിത്തമില്ലാത്തത് പ്രശ്നമാവുകയാണ്. ജനങ്ങളുെട സഹകരണം ഉറപ്പാക്കുന്നതിനുള്ള ശ്രമമാണ് കോർപറേഷൻ നടത്തുന്നതെന്നും മേയർ പറഞ്ഞു. 'ക്ലീൻ കൊല്ലം' കാമ്പയി​െൻറ ഭാഗമായ ഉദ്യോഗസ്ഥർ, വ്യാപാരികൾ, റസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങി മേഖലകളിലുള്ളവരെ പെങ്കടുപ്പിച്ചുള്ള യോഗങ്ങൾ ഇതിനകം ചേർന്നതായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എസ്. ജയൻ അറിയിച്ചു. 32 എയ്റോബിക് പ്ലാൻറുകൾ, രണ്ട് പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകൾ തുടങ്ങിയ പദ്ധതികൾ വൈകാതെ നടപ്പാക്കും. നഗരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 86,000 വീടുകളിൽ സർവേ നടത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യാമെന്ന് ആലോചിച്ച് പദ്ധതിക്ക് രൂപംനൽകുകയാണ്. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ എൻേഫാഴ്സ്മ​െൻറ് സംവിധാനം ശക്തമാക്കുക, കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുക, ശുചീകരണ തൊഴിലാളികളുെട എണ്ണം വർധിപ്പിക്കുക, തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു. മുൻകാലങ്ങളിൽ വൻതുക ചെലവിട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ ലക്ഷ്യം കാണാത്തതും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.