'ഇടം' വീടുകളുടെ മേൽക്കൂരക്ക്​ ഉറപ്പേകാൻ ഫ്യൂണിക്കുലാർ ഷെല്ലുകൾ

കൊല്ലം: കുണ്ടറ മണ്ഡലത്തി​െൻറ സമഗ്രവികസനത്തിന് മന്ത്രി ആവിഷ്കരിച്ച 'ഇടം' പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ മേൽക്കൂരക്ക് ഉപയോഗിക്കുക ഫ്യൂണിക്കുലാർ ഷെൽ സാങ്കേതികവിദ്യ. ടി.കെ.എം എൻജിനീയറിങ് കോളജിൽ ഇതി​െൻറ ഉറപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ നേതൃത്വത്തിൽ പരിശോധിച്ചു. ദീർഘ, സമചതുരത്തിലോ ത്രികോണാകൃതിയിലോ തയാറാക്കാവുന്ന ഫ്യൂണിക്കുലാർ ഷെല്ലുകൾ ബലമേറിയവയാണ്. നിർമാണത്തിന് ചെലവ് കുറവാണെന്ന പ്രത്യേകതയുമുണ്ട്. പ്രീഫാബ് വീടുകളെന്നപോലെ അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കാനും സാധിക്കും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പരിഗണിക്കുന്ന നവീന മാതൃകകളിൽ ടി.കെ.എം കോളജിൽ നടക്കുന്ന നിർമാണ സാങ്കേതിക വിദ്യാഗവേഷണം ശ്രദ്ധ നേടുമെന്ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തി​െൻറ നേതൃത്വത്തിലാകും ആദ്യ വീടി​െൻറ നിർമാണം. മാർച്ചിൽ വീടി​െൻറ താക്കോൽ ദാനം നടത്തും. ആദ്യഘട്ടത്തിൽ 10 വീടുകൾ നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. കോളജിലെ കോൺക്രീറ്റ് ലാബിൽ നടന്ന പരിശോധനയിൽ പ്രിൻസിപ്പൽ ഡോ. എസ്. അയൂബ്, സിവിൽ വിഭാഗം മേധാവി അനിതാ ജോസഫ്, പ്രഫ. എം. അൽതാഫ്, പ്രഫ. അയ്യപ്പൻ, എ.ഡി.സി ജനറൽ വി. സുദേശൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ് വിദ്യാർഥി പ്രതിനിധികളായ ആസിഫ് അയൂബ്, ബിന്നു ജേക്കബ് എന്നിവർ പങ്കെടുത്തു. നവോദയ വിദ്യാലയ പ്രവേശനം കൊല്ലം: ജവഹർ നവോദയ വിദ്യാലയത്തിൽ 2018ൽ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് ഓൺലൈനായും ഓഫ് ലൈനായും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ രണ്ടുവരെ നീട്ടി. ഫോൺ: 0474- 2454846, 9446061820.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.