സംസ്ഥാന സ്‌കൂൾ ഗെയിംസ്​; ഗ്രൂപ്​ ത്രീ മത്സരങ്ങൾ തുടങ്ങി

കൊല്ലം: സംസ്ഥാന സ്‌കൂൾ ഗെയിംസി​െൻറ ഗ്രൂപ് ത്രീ മത്സരങ്ങൾക്ക് കൊല്ലത്ത് തുടക്കമായി. ആദ്യദിനത്തിൽ 12 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ 11 പോയേൻറാടെ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏഴ് പോയൻറുമായി കണ്ണൂർ രണ്ടാമതെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, ആശ്രാമം മൈതാനം, വൈ.എം.സി.എ ഹാൾ എന്നിവിടങ്ങളിലായി ക്രിക്കറ്റ്, വോളിബാൾ, ലോൺടെന്നിസ്, ബാൾ ബാഡ്മിൻറൺ, ചെസ് എന്നീ ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്. എം. നൗഷാദ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു. 14 ജില്ലകളിൽനിന്നുള്ള 400ലേറെ താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരഫലം: ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം: ബാൾ ബാഡ്മിൻറൺ (ജൂനിയർ ഗേൾസ്)-: എറണാകുളം, പാലക്കാട്, തൃശൂർ. ടെന്നിസ് (ജൂ. ബോ.): കൊല്ലം, തിരുവനന്തപുരം, എറുണാകുളം വോളിബാൾ (ജൂ. ബോ.)-: കോഴിക്കോട്,തൃശൂർ, തിരുവനന്തപുരം ചെസ് (സീ. ബോ.):എറണാകുളം, ആലപ്പുഴ, പാലക്കാട് ചെസ് (ജൂ. ബോ):കാസർകോട്, കണ്ണൂർ, കൊല്ലം ടെന്നിസ്( ജൂ. ഗേ):പാലക്കാട്, എറണാകുളം, തിരുവനന്തപുരം ചെസ് (ജൂ. ഗേ):കണ്ണൂർ,എറണാകുളം, മലപ്പുറം ചെസ് (സീ. ഗേ): കോട്ടയം, കണ്ണൂർ, ആലപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.