തീര്‍‍‍ഥാടനക്കാലമായിട്ടും കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനമില്ല

പത്തനാപുരം: തീര്‍‍‍ഥാടനക്കാലമായിട്ടും അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനമില്ല. അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ദിവസേന നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. കഴിഞ്ഞ കാലവര്‍ഷ സമയത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ സുരക്ഷ സംവിധാനങ്ങൾ തകരുകയും രണ്ടുപേർ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രവേശനം വനം വകുപ്പ് തടഞ്ഞത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. തമിഴ്നാട്ടില്‍നിന്നുള്ള തീർഥാടകരാണ് അധികവും ഇവിടെയെത്തുന്നത്. സാധാരണ ഇൗ സീസണിൽ പതിനായിരത്തിലധികം രൂപയുടെ ടിക്കറ്റാണ് ദിനംപ്രതി ഇവിടെ വിറ്റഴിച്ചിരുന്നത്. കാട്ടരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിച്ചാണ് വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നത്. കുഭാവുരുട്ടി മണലാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സഞ്ചാരികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇത്തവണ ജലപാതം അടഞ്ഞുകിടക്കുന്നത് തീർഥാടന സംഘങ്ങളെ വലയ്ക്കുന്നുണ്ട്. അച്ചൻകോവിൽ ക്ഷേത്ര ദർശനത്തിനെത്തിയവർക്ക് കുളിക്കുന്നതിനും മറ്റുമുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.