കുന്നത്തുകാല്‍ ക്വാറി ദുരന്തത്തിന് കാരണം സർക്കാർ സമീപനം ^വി.എം. സുധീരന്‍

കുന്നത്തുകാല്‍ ക്വാറി ദുരന്തത്തിന് കാരണം സർക്കാർ സമീപനം -വി.എം. സുധീരന്‍ തിരുവനന്തപുരം: അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനമാണ് കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടക്കലിലെ ക്വാറി ദുരന്തത്തിന് ഇടവരുത്തിയതെന്ന് വി.എം. സുധീരന്‍. പഞ്ചായത്ത് അധികൃതരും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉൾെപ്പടെ ബന്ധപ്പെട്ട അധികാരികളും ലക്കും ലഗാനുമില്ലാതെ ക്വാറികൾ പ്രവർത്തിക്കുന്നതിന് ഒത്താശ ചെയ്യുകയാണ്. അപകടത്തിനിരയായവർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണം. സംസ്ഥാനത്തുടനീളം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കലക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തരപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.