പതിനായിരം ​ഒപ്പുകൾ സമർപ്പിക്കും

അഞ്ചൽ: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയെ സ്വീകരിക്കുന്നതി​െൻറ ഭാഗമായി പതിനായിരം ഒപ്പുകൾ സമർപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 196 ബൂത്തുകളിൽനിന്നായി ശേഖരിച്ചതാണിത്. 27ന് രാവിലെ 11ന് അഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡ് മൈതാനത്താണ് സ്വീകരണം. സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാൻ കരിക്കത്തിൽ പ്രസേനൻ, കൺവീനർ എം. നാസർഖാൻ, ഡി.സി.സി സെക്രട്ടറി ശശിധരൻ, കോൺഗ്രസ് ബ്ലോക് പ്രസിഡൻറുമാരായ ഏരൂർ സുഭാഷ്, നെൽസൺ സബാസ്റ്റ്യൻ, ആർ.എസ്.പി അഞ്ചൽ എൽ.സി സെക്രട്ടറി കാട്ടയ്യം സുരേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.