റേഷൻകടയുടെ അംഗീകാരം റദ്ദ് ചെയ്തു

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കരിങ്ങന്നൂരിലെ 111ാം നമ്പർ ലൈസൻസി അനിതയുടെ പേരിലെ റേഷൻ കട സസ്പെൻഡ് ചെയ്തു. ജില്ല സപ്ലൈ ഓഫിസർ ഷാജി കെ. ജോൺ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അംഗീകാരം റദ്ദ് ചെയ്തത്. മേയിൽ ഉദ്യോഗസ്ഥർ കട പരിശോധിക്കുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ഇത് പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ നിർദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. 620 ലിറ്റർ മണ്ണെണ്ണ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള കാലതാമസം: ഉദ്യോഗാർഥികളും വിദ്യാർഥികളും വലയുന്നു ഓയൂർ: വിവിധ ആവശ്യങ്ങൾക്കായി കൊട്ടാരക്കര താലൂക്ക് ഓഫിസിൽ ജാതിസർട്ടിഫിക്കറ്റിന് അപേക്ഷിച്ച പട്ടികജാതി വിഭാഗ ഉദ്യോഗാർഥികളും വിദ്യാർഥികളും കാലതാമസം മൂലം വലയുന്നു. അപേക്ഷ ലഭിച്ച് പരമാവധി ഏഴ് ദിവസംവരെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയപരിധി. എന്നാൽ, 10 ദിവസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുകയാണ്. അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും കയറിയിറങ്ങി ബുദ്ധിമുട്ടുകയാണ് ഇവർ. തഹസിർദാറെ സമീപിച്ചപ്പോൾ ഉടൻ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്നാണ് പരാതികൾ. തുടർവിദ്യാഭ്യാസത്തിനുള്ള അപേക്ഷയടക്കം ഇതിനാൽ നൽകാനാകുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.