മാർപാപ്പയുടെ സന്ദർശനം മുടക്കിയത് വലിയ തെറ്റ് ^ചെന്നിത്തല

മാർപാപ്പയുടെ സന്ദർശനം മുടക്കിയത് വലിയ തെറ്റ് -ചെന്നിത്തല തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ താൽപര്യം കാട്ടിയിട്ടും കേന്ദ്ര സർക്കാർ ക്ഷണിക്കാത്തതിനാൽ മാർപാപ്പയുടെ ഇന്ത്യ സന്ദർശനം മുടങ്ങിയത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 27 മുതൽ ഡിസംബർ രണ്ടുവരെ മാർപാപ്പ നടത്തുന്ന ദക്ഷിണേഷ്യൻ യാത്രയിൽ പ്രധാന സന്ദർശന രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. പക്ഷേ, സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് മാർപാപ്പയെ ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ നൂറ്റാണ്ടുകളായി പിന്തുടരുന്ന മതേതര സങ്കൽപങ്ങൾക്കും സമഭാവനക്കും കടകവിരുദ്ധമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.