പഞ്ചായത്തിലെ പരിഗണനക്കായി അപേക്ഷ

തിരുവനന്തപുരം: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വണ്ടന്നൂർ മാർച്ചിൽ േബ്ലാക്ക് 33ൽ 251 ൽ ഉൾപ്പെടുന്ന വസ്തുക്കളിൽ പാറഖനനത്തിന് ജിയോളജി, പരിസ്ഥിതി, റവന്യൂ മലിനീകരണ നിയന്ത്രണം എന്നീ വകുപ്പുകളുടെ അനുമതിയുണ്ടെന്ന് ലൈസൻസ് അപേക്ഷകനായ കെ.എ. ജലീൽ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. ഇതടക്കമാണ് സമർപ്പിച്ചത്. പഞ്ചായത്ത് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും സബ്കമ്മിറ്റി ഏഴിൽ ആറ് പേരെയും കൊടുക്കാൻ നിർദേശിച്ചു. ഇതനുസരിച്ച് അടുത്ത കമ്മിറ്റിയിൽ 17 ൽ 14 പേരും ക്വാറിക്ക് അനുവാദം കൊടുക്കാൻ കമ്മിറ്റിയിൽ പറയുകയും മൂന്നുപേർ ഇതി​െൻറ രേഖകൾ വ്യാജമാണെന്ന് പറയുകയുമായിരുന്നു. എന്നാൽ, അപേക്ഷകൻ സമർപ്പിച്ച എല്ലാ അനുമതികളും കമ്പ്യൂട്ടർ ജനറേറ്റർ സർട്ടിഫിക്കറ്റുകളാണ്. ഇതി​െൻറ നിജസ്ഥിതി ബന്ധപ്പെട്ട വകുപ്പുകളുടെ വെബ് സൈറ്റിൽ പരിശോധിക്കുന്നതാണ്. നിയമപരമായി എടുക്കാൻ പറ്റുന്ന പാറ എടുക്കാൻ അനുവദിക്കാത്ത കാരണത്താൽ ജനങ്ങൾ വലിയ വില കൊടുത്ത് ബിൽഡിങ് മെറ്റൽസ് എടുക്കേണ്ട സ്ഥിതിയാണ്. ബിൽഡിങ് മെറ്റൽസ് ദൂരെനിന്ന് കൊണ്ടുവന്ന ഇനത്തിൽ വാഹനക്കൂലിക്ക് ജനങ്ങൾ അധികം തർക്കിക്കേണ്ടി വരുന്നു. ഇൗ അവസ്ഥ ഒഴിവാക്കാൻ ബന്ധെപ്പട്ട വകുപ്പുകൾ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. പരിസ്ഥിതി അനുമതി വന്ന ശേഷം അപേക്ഷകൻതന്നെ രണ്ട് ലീഡിങ് പത്രത്തിൽ ഇതി​െൻറ വിവരണം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വണ്ടന്നൂർ വാർഡി​െൻറതന്നെ ആൾപാർപ്പില്ലാത്ത െതാട്ടിവിളയിലാണ് ക്വാറി തുടങ്ങാൻ ഉേദ്ദശിക്കുന്നത്. അടുത്ത വസ്തുവിൽനിന്ന് 7.5 മീറ്റർ ബട്ടർ ഏരിയ നിലനിർത്തിയാണ് ചെയ്യുന്നത്. െപ്രാപ്പോസ്ഡ് ഏരിയയിൽ 500 മീറ്റർ ചുറ്റളവിൽ ആൾപാർപ്പുള്ള വീടുകൾ ഇല്ല. പഴയകുന്നുേമ്മൽ വിേല്ലജ് പരിസ്ഥിതി ലേല പ്രദേശവും അല്ല. റോഡ് ലവലിൽനിന്നും മുകളിൽ ഉള്ള പാറ മാത്രമാണ് മൈൻ ചെയ്യാൻ അനുമതിയുള്ളത്. ആയതിനാൽ കുടിവെള്ള സ്രോതസ്സുകൾ നഷ്ടപ്പെടാനുള്ള സാധ്യതയോ ഇല്ല. വസ്തുതക്ക് നിരക്കാത്ത ചില കാര്യങ്ങൾ എഴുതുന്നത് ചിലരുടെ വ്യക്തി താൽപര്യത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.