വെഞ്ഞാറമൂട്

: സി.പി.എം ഏരിയ സമ്മേളനം 27, മുതല്‍ ഡിസംബര്‍ ഒന്ന് വരെ ടില്‍ നടക്കും. 23ന് വാമനപുരത്ത് നടക്കുന്ന സെമിനാര്‍ ടി.എന്‍. സീമ ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് അഞ്ചിന് പിരപ്പന്‍കോട്ട് നടക്കുന്ന സെമിനാര്‍ വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 24ന് അഞ്ചിന് സാംസ്കാരിക സമ്മേളനവും കവിയരങ്ങും കല്ലറയില്‍ നടക്കും. മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 25ന് അഞ്ചിന് അമ്പലംമുക്കില്‍ നടക്കുന്ന യുവജന വിദ്യാര്‍ഥി സംഗമം ചലച്ചിത്ര താരം അലന്‍സിയര്‍ ഉദ്ഘാടനം ചെയ്യും. 27ന് വൈകീട്ട് 5.30ന് മണ്‍മറഞ്ഞ നേതാക്കന്മാരുടെ സ്മൃതികുടീരത്തില്‍ നിന്നുള്ള പതാക ദീപശിഖ, കൊടിമര റാലികളുടെ സംഗമവും തുടര്‍ന്ന്‍ നാടന്‍പ്പാട്ടുകള്‍, നാടകഗാനങ്ങള്‍, വിപ്ലവഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള കലാപരിപാടികളും നടക്കും. 28ന് കെ. അനിരുദ്ധന്‍ നഗറില്‍ (ശ്രീപത്മം ഒാഡിറ്റോറിയം ) നടക്കുന്ന പ്രതിനിധി സമ്മേളനം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് പി.എസ്. ശങ്കര്‍ നഗറില്‍ () 4.30 മുതല്‍ റെഡ് വളൻറിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.