മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി

മലയിൻകീഴ്: റോഡിൽ വീട്ടമ്മയുടെ രണ്ടര പവ​െൻറ മാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി വിളപ്പിൽ പൊലീസിന് കൈമാറി. വിളപ്പിൽ തുരുത്തുംമൂലമുറി മൈലമൂട് കോളനി വേങ്കുഴി പുത്തൻവീട്ടിൽ ബാലുവി​െൻറ മകൻ റംബോട്ട് എന്നും ശ്രീകണ്ഠനെന്നും വിളിപ്പേരുള്ള ദിലീപിനെയാണ് (30) മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയത്. വിളപ്പിൽ വെള്ളൈക്കടവ് കാപ്പിവിള ഒലിപ്പുകുഴി വീട്ടിൽ ശാന്തകുമാരിയുടെ മകൾ ഗിരിജയുടെ (40) മാലയാണ് വ്യാഴാഴ്ച രാവിലെ 10.30ന് നിരപ്പിലിൽ പ്രതി പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.