പട്ടികജാതിക്കാര​ിക്ക്​ മർദനം; സി.​െഎക്കും എസ്​.​െഎക്കുമെതിരെ കേസെടുക്കാൻ നിർദേശം

*ഇരുവരെയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന് പട്ടികജാതി വർഗ കമീഷൻ തിരുവനന്തപുരം: പട്ടികജാതിക്കാരിയായ യുവതിയെ മർദിെച്ചന്ന പരാതിയിൽ കേൻറാൺമ​െൻറ് സി.െഎ എം. പ്രസാദ്, എസ്.െഎ ബി.എം. ഷാഫി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന പട്ടികജാതി വർഗ കമീഷൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീനയുടെ പരാതിയിൽ കമീഷൻ ചെയർമാൻ പി.എൻ. വിജയകുമാറാണ് ക്രൈം എ.ഡി.ജി.പിക്ക് നിർദേശം നൽകിയത്. ഇരുവരെയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും ചെയർമാൻ ഉത്തരവിട്ടു. തൈക്കാട് ഗെസ്റ്റ് ഹൗസിൽ നടന്ന അദാലത്തിലാണ് പരാതി പരിഗണിച്ചത്. വാദം കേൾക്കുന്നതിന് സിറ്റി പൊലീസ് കമീഷണറെയും അസി. കമീഷണറെയും വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇൗവർഷം ജൂലൈ 12ന് സെക്രേട്ടറിയറ്റ് നടയിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് പരാതിക്കാരിക്ക് മർദനമേറ്റത്. ലാത്തി കൊണ്ട് മർദിച്ചശേഷം ദേഹത്ത് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. തുടർന്നാണ് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന സി.െഎക്കും എസ്.െഎക്കുമെതിരെ നടപടിയെടുക്കാൻ കമീഷൻ നിർദേശിച്ചത്. പുരോഗതി മൂന്നുമാസത്തിനകം റിപ്പോർട്ട് ചെയ്യാനും ഉത്തരവിട്ടു. മറ്റൊരു കേസിൽ കഴക്കൂട്ടം മുൻ എസ്.െഎ ഹേമന്ദ്കുമാറിനെതിരെയും കേസെടുക്കാൻ ക്രൈം എ.ഡി.ജി.പിയോട് നിർദേശിച്ചു. കഠിനംകുളം സ്വദേശി എസ്. സജിത്തി​െൻറ പരാതിയിലാണ് ഉത്തരവ്. മീൻ വ്യാപാരിയായ യുവാവിനെ ജോലിക്കിടെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുേപായി മർദിച്ചെന്നാണ് പരാതി. നേരത്തേ ലഭിച്ച 80 പരാതികൾക്ക് പുറമെ പുതിയതും അദാലത്തിൽ പരിഗണിച്ചു. പരാതികളിൽ ഏറെയും പൊലീസിനെതിരാണ്. കമീഷൻ അംഗങ്ങളായ ഏഴുകോൺ നാരായൺ, കെ.കെ. മനോജ് എന്നിവരും പെങ്കടുത്തു. അദാലത്ത് ശനിയാഴ്ചവരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.