വഖഫ്​ ബോർഡ്: പി.എസ്​.സി നിയമനം സ്വാഗതാർഹം – ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കൊല്ലം: കേരള വഖഫ് ബോർഡിൽ നിലവിൽ എംേപ്ലായ്മ​െൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ളവരെ സ്ഥിരപ്പെടുത്താനും പുതിയ നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറാനുമുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ഉദ്യോഗസ്ഥരെ മാത്രമാണ് ഇത്തരത്തിൽ നിയമിക്കുക. രാഷ്ട്രീയ, സംഘടനാ, ഗ്രൂപ് വ്യത്യാസങ്ങൾക്കതീതമായി യോഗ്യതയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്താൻ പി.എസ്.സി നിയമനം ഉപകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.