മുക്കുന്നിമലയിലും വെള്ളായണി കായലിലും വൻ നിയമലംഘനങ്ങളെന്ന്​ നിയമസഭ സമിതി

* റിപ്പോർട്ട് അടുത്ത സഭാ സമ്മേളനത്തിൽ തിരുവനന്തപുരം: വെള്ളായണി കായലിലും മുക്കുന്നിമലയിലും വ്യാപക നിയമലംഘനങ്ങൾ നടന്നതായി നിയമസഭ പരിസ്ഥിതി സമിതി കണ്ടെത്തി. സമിതി ചെയർമാൻ മുല്ലക്കര രത്നാകര​െൻറ നേതൃത്വത്തിൽ കായലും മലയും നേരിട്ട് സന്ദർശിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം ബോധ്യപ്പെട്ടത്. തണ്ണീർത്തടങ്ങളിൽനിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ നിർമാണം നടത്താവൂ എന്ന നിയമം വെള്ളായണിയിൽ ലംഘിച്ചിട്ടുണ്ട്. ഇൗ സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളുെട കൈവശമാണെന്നും സമിതി കണ്ടെത്തി. കായലി​െൻറ ആഴം കുറയുകയും ജലസംഭരണ ശേഷി കുറഞ്ഞതായും സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. നിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ കായലി​െൻറ ഉറവകൾക്ക് നാശം സംഭവിക്കാൻ ഇടയാക്കിയിട്ടുണ്ട്. മണലെടുപ്പും കായലിനെ ബാധിച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യം കായലിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മുക്കുന്നിമലയിലും വിവിധ രീതിയിലുള്ള നിയമലംഘനങ്ങൾ സമിതിക്ക് ബോധ്യപ്പെട്ടു. കൃഷി ആവശ്യത്തിനായി പട്ടയം നൽകിയ ഭൂമിയിൽ വരെ കരിങ്കൽ ഖനനം നടന്നിട്ടുണ്ട്. ഇത് എന്തുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കാതെപോയെന്ന് സമിതി വിലയിരുത്തുമെന്നും ചെയർമാൻ പറഞ്ഞു. അനുവദിക്കപ്പെട്ടതിലും പതിന്മടങ്ങ് ആഴത്തിലാണ് ഖനനം നടന്നിരിക്കുന്നത്. പ്രദേശത്ത് സർക്കാർ, സ്വകാര്യ, പാട്ടഭൂമികൾ എത്രയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിശദീകരിക്കാനുമായില്ല. എത്രപേർക്ക് പട്ടയം നൽകിയെന്നും വ്യക്തതയില്ല. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ചായിരിക്കും സമിതി റിപ്പോർട്ട് തയാറാക്കുക. മുക്കുന്നിമലയിൽനിന്ന് രൂപപ്പെട്ട് കരമനയാറ്റിൽ എത്തിച്ചേരുന്ന ഉറവകളിൽ മിക്കതും നശിച്ചതായും സമിതി വിലയിരുത്തി. അേതസമയം, തങ്ങളുടെ തൊഴിൽ സംരക്ഷിക്കണമെന്ന ആവശ്യവുമായി ക്വാറി തൊഴിലാളികളുടെ സംഘടന പ്രതിനിധികളും സമിതിക്ക് നിവേദനം നൽകിയിട്ടുണ്ട്. റിപ്പോർട്ട് അടുത്ത നിയമസഭ സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ അറിയിച്ചു. സമിതി അംഗങ്ങളായ എം.എൽ.എമാരായ കെ.വി. വിജയദാസ്, അനിൽ അക്കര, കെ. ബാബു, എം. വിൻസൻറ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. റിപ്പോർട്ട് തയാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് സമഗ്രമായ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഉൗന്നൽ നൽകുന്ന റിപ്പോർട്ടാവും സമർപ്പിക്കുകയെന്നും ചെയർമാൻ പറഞ്ഞു. പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും സമിതി സ്വീകരിച്ചു. ജില്ല കലക്ടർ ഡോ. കെ. വാസുകി നിയമസഭയിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിസ്ഥിതി സമിതിയെ അനുഗമിച്ചു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.