തട്ടിക്കൊണ്ട​ുപോയ യുവാവി​ന്​ നടുക്കലിൽ മർദനം; കരയിൽ ​ഉപേക്ഷിച്ചു

കൊല്ലം: പള്ളിത്തോട്ടം കടപ്പുറത്തുനിന്ന് വള്ളത്തിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ നടുക്കടലിൽ ക്രൂരമായി മർദിച്ചു. തുടർന്ന്, മണിക്കൂറുകൾക്കുശേഷം തിരുവനന്തപുരം പെരുമാതുറ തീരത്ത് ഉപേക്ഷിച്ചു. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ജിജോമോൻ (22) ആണ് പരിക്കേറ്റത്. അഞ്ച് മണിക്കൂറോളം അക്രമിസംഘം വള്ളത്തിനുള്ളിൽ െവച്ച് ജിജോമോനെ മർദിച്ചു. ബുധനാഴ്ച രാത്രി 11നാണ് സംഭവം. പള്ളിത്തോട്ടം ഗലീലിയോ കടപ്പുറത്ത് സുഹൃത്തുക്കളായ ദിലീപിനും ഷാനുവിനുമൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ജിജോമോൻ. ഈ സമയം ആറോളം പെരെത്തി രണ്ട് യമഹ എൻജിൻ വള്ളങ്ങൾ കടലിലേക്ക് തള്ളിയിറക്കാൻ സഹായം അഭ്യർഥിച്ചു. നിങ്ങൾ ആറുപേരുള്ളതിനാൽ പിന്നെന്തിനാണ് തങ്ങളുടെ സഹായമെന്ന് ചോദിച്ചതോടെ അടിപിടിയുണ്ടായി. ഇതിനിടെ ദിലീപും ജോമോനും ഇവിടെ നിന്ന് ഒാടിപ്പോവുകയും പ്രദേശവാസികളുമായി തിരികെയെത്തുകയും ചെയ്തു. ഇൗസമയം ജോമോനെ മർദിച്ച് വീഴ്ത്തി സംഘം വള്ളത്തിൽ ബലമായി കായറ്റിക്കൊണ്ടുപോയി. ബന്ധുക്കൾ ജിജോമോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കടലിൽ നടത്തിയ തിരച്ചിലും വിഫലമായി. പുലർച്ച അഞ്ചോടെ തിരുവനന്തപുരം പെരുമാതുറയിൽ അവശനിലയിൽ കണ്ടെത്തിയ ജിജോമോനെ പ്രദേശവാസികൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ജിജോമോനെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിത്തോട്ടം പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.