കേരള സർവകലാശാല ഇൻറർകൊളീജിയറ്റ് അത്​ലറ്റിക് മീറ്റിന് തുടക്കം

തിരുവനന്തപുരം: കേരള സർവകലാശാല ഇൻറർകൊളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യദിനത്തിൽ അഞ്ചൽ സ​െൻറ് ജോൺസ് കോളജി​െൻറ മുന്നേറ്റം. മൂന്ന് സ്വർണവും ഒരോ വെള്ളിയും വെങ്കലവുമടക്കം 19 പോയൻറുമായാണ് സ​െൻറ് ജോൺസ് കുതിപ്പ് തുടങ്ങിയത്. രണ്ട് സ്വർണമടക്കം 10 പോയൻറുമായി തുമ്പ സ​െൻറ്സേവ്യേഴ്സ് കോളജാണ് രണ്ടാംസ്ഥാനത്ത്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റിൽ വൈകീട്ട് 6.30ഒാടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. രാത്രി വൈകിയും മത്സരങ്ങൾ നടക്കുകയാണ്. സർവകലാശാല പി.വി.സി ഡോ. പി.കെ. രാധാകൃഷ്ണൻ മീറ്റ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ തുമ്പ സ​െൻറ് സേവിയേഴ്സ് കോളജിലെ രാധിക ബിനുവിനാണ് മീറ്റിലെ ആദ്യ സ്വർണം. 8.88 മീറ്റർ എറിഞ്ഞാണ് ദേശീയ ബോക്സിങ് ചാമ്പ്യൻകൂടിയായ രാധിക സ്വർണം എറിഞ്ഞിട്ടത്. പെൺകുട്ടികളുടെ 1500 മീറ്ററിൽ അഞ്ചൽ സ​െൻറ് ജോസഫ് കോളജിലെ ബി. നീനു സ്വർണം നേടി. ചേർത്തല എസ്.എൻ കോളജിലെ ടി.എസ്. അശ്വതിക്കാണ് വെള്ളി. ഹാഫ് മാരത്തണിൽ അഞ്ചൽ സ​െൻറ് ജോസഫ് കോളജിലെ ലീബ ജോർജ് സ്വർണം നേടിയപ്പോൾ ഈ കോളജിലെ തന്നെ ബി. ആതിരക്കാണ് വെള്ളി. ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ തുമ്പ സ​െൻറ് സേവിയേഴ്സ് കോളജിലെ അഭിനന്ദ് സുന്ദരേശൻ സ്വർണം നേടിയപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ടിങ്കിൾ ടോമി വെള്ളിനേടി. ആൺകുട്ടികളുടെ ലോങ്ജംപിൽ ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിലെ മുഹമ്മദ് റിസ്വാൻ സുഹൈൽ ഒന്നാമെതത്തിയപ്പോൾ ഹരിപ്പാട് കാർത്തികപ്പള്ളി കോളജിലെ യു. അഭിലാഷിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആൺകുട്ടികളുടെ ഹാഫ് മാരത്തണിൽ കൊല്ലം ജില്ല ആധിപത്യംനേടി. അഞ്ചൽ സ​െൻറ് ജോൺസ് കോളജിലെ ലിജിൻ ഷാജി സ്വർണംനേടിയപ്പോൾ കൊല്ലം എസ്.എൻ കോളജിലെ പി. അഖിൽ വെള്ളി നേടി. രണ്ടാംദിനമായ ഇന്ന് 33 ഫൈനലുകളാണ് ട്രാക്കിലും ഫീൽഡിലുമായി നടക്കുക. നൂറോളം കോളജുകളിൽ നിന്നായി 1500 ഓളം കായികതാരങ്ങളാണ് മൂന്നുദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.