തെന്മല അണക്കെട്ടിലെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചു

പുനലൂർ: . തെന്മല പരപ്പാർ ഡാമിലെ മണൽ ശേഖരത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെത്തുന്നതിനാലാണ് നടപടി. പീച്ചി റിസർച് സ​െൻററിൽനിന്നുള്ള ഉന്നതതല സംഘം വരുന്ന ആഴ്ച പരിശോധനകള്‍ക്കായി ഡാമിലെത്തും. അടിഞ്ഞുകൂടിയ മണൽ ശേഖരത്തെ കുറിച്ച് ശാസ്ത്രീയമായ പരിശോധനയാണ് സംഘം ലക്ഷ്യമിടുന്നത്. ജലനിരപ്പ് 114 അടിയായി ഉയർത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി ഉൽപാദനം നിർത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്കലും മണ്ണ് ഇറങ്ങി ഡാമി​െൻറ സംഭരണ ശേഷിയിലുണ്ടായ കുറവും മറ്റും പരിശോധനക്ക് വിധേയമാക്കും. സംഭരണശേഷിയിൽ കുറവുണ്ടായാൽ ഇത് നീക്കാനും നടപടികളുണ്ടാകും. മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ രണ്ടാഴ്ച മുമ്പാണ് വൈദ്യുതി ഉൽപാദനം പൂർണ തോതിൽ തുടങ്ങിയത്. 7.5 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന രണ്ട് ജനറേറ്ററിലൂടെ 15 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. രൂക്ഷമായ വരൾച്ചയിൽ നിർത്തിെവച്ച വൈദ്യുതി ഉൽപാദനമാണ് വീണ്ടും പുനരാരംഭിച്ചത്. 116.72 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ജലനിരപ്പ് 114 മീറ്ററാണ്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡാമിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. സാധാരണ 115.82 മീറ്ററിന് മുകളില്‍ ജലമെത്തിയാല്‍ അണക്കെട്ട് തുറന്നുവിടും. കഴിഞ്ഞ വര്‍ഷവും മഴ കുറഞ്ഞതിനാല്‍ അണക്കെട്ട് വരള്‍ച്ച നേരിട്ടിരുന്നു. തെന്മല ഡാമില്‍ മണല്‍ നിക്ഷേപമുണ്ടെന്നും ഇതിനാല്‍ സംഭരണശേഷിയെ ഇത് ബാധിക്കുമെന്നും ഉള്ള റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. നീക്കം ചെയ്യുന്ന മണൽ ലേലം ചെയ്താൽ സർക്കാറിന് കോടികൾ വരുമാനവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.