ആവിഷ്കാരങ്ങളെ നിരോധനങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമം ^മുഖ്യമന്ത്രി

ആവിഷ്കാരങ്ങളെ നിരോധനങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമം -മുഖ്യമന്ത്രി തിരുവനന്തപുരം: നിരോധനങ്ങളിലൂടെ ആശയങ്ങളെയും ആവിഷ്കാരങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന 'ഇ.എം.എസി​െൻറ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ' പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് യോജിക്കാനാവാത്ത കലയെയും സാഹിത്യത്തെയും ഭീഷണികളിലൂടെയും നിരോധനങ്ങളിലൂടെയും ഇല്ലാതാക്കാനുള്ള ഏകാധിപത്യ പ്രവണതകളെ കലയിലൂടെയും സാഹിത്യത്തിലൂടെയും തന്നെ ചെറുക്കണം. അതിന് സഹായകമാണ് ഇ.എം.എസി​െൻറ രചനകൾ. യാഥാസ്ഥിതിക സാഹിത്യവും പുരോഗമന സാഹിത്യവും വേർതിരിച്ചുകാണിക്കാൻ ഇ.എം.എസിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിത കമീഷൻ അംഗം കൂടിയായ ഇ.എം.എസി​െൻറ മകൾ ഇ.എം. രാധ പുസ്തകം ഏറ്റുവാങ്ങി. മന്ത്രി എ.കെ. ബാലൻ മുഖ്യാതിഥിയായിരുന്നു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. ബി. രാജീവൻ, ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇഖ്ബാൽ, സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, നിർവാഹക സമിതി അംഗം വി.എൻ. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.